
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥികളുടെ ഫീസ് തട്ടിയെടുത്ത ജീവനക്കാരന് അറസ്റ്റില്‍ കൊല്ലം സ്വദേശി പ്രവീണാണ് പിടിയിലായത്. രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രവീണിനെ മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയായിരുന്നു തട്ടിപ്പ്. പ്രിസൈസ് ഐ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനാണ്. അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസാണ് സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി തട്ടിയെടുത്തത്. ഇതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

നിങ്ങൾക്കും നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ പരസ്യങ്ങൾ മറ്റ് വിശേഷങ്ങൾ എന്നിവ ന്യൂസ് ഓൺ മലയാളം online പോർട്ടിൽ നൽകാം അതിനായി നിങ്ങൾ തയാർ ആക്കിയ വാർത്തകൾ താഴെ യുള്ള വാട്സ്ആപ് ലിംഗിൽ കയറി പോസ്റ്റ് ചെയ്യുക????????
team:-one news malayalam
mail id onenewsmalayalam25@gmail.com


