
കൊല്ലം സോണിൽ നടന്ന ഐക്യദാർഢ്യ റാലി

കണ്ണനല്ലൂരിൽ നടന്ന റാലി
ഡോ മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം : പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊല്ലം, ചാത്തന്നൂർ സോണിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലായുടെ ഭക്ഷണക്കപ്പൽ തടഞ്ഞ ഇസ്രായേലിൻ്റെ അതിക്രൂരതയോട് പ്രതിഷേധം രേഖപ്പെടുത്തിയാണ് റാലി നടന്നത്. കണ്ണനല്ലൂർ വടക്കേ മുക്കിൽ നിന്ന് ആരംഭിച്ച റാലി കണ്ണനല്ലൂരിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഡോ മുഹമ്മദ് കുഞ്ഞ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അഹമ്മദ് സഖാഫി, എസ് വൈ എസ് ചാത്തന്നൂർ സോൺ ജനറൽ സെക്രട്ടറി നവാസ് ജൗഹരി എന്നിവർ പ്രഭാഷണം നടത്തി. റിയാസ് സഖാഫി സ്വാഗതവും ഷെഫീക്ക് മുട്ടയ്ക്കാവ് നന്ദിയും പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചാത്തന്നൂർ സോൺ ഭാരവാഹികൾ പ്രകടനത്തിന് നേതൃത്വം നൽകി.
അയത്തിൽ, കണ്ണനല്ലൂർ, പരവൂർ, കൊട്ടിയം സർക്കിളുകളിൽ നിന്നായി നിരവധി പ്രവർത്തകർ പ്രകടനത്തിലും സംഗമത്തിലും പങ്കെടുത്തു
കൊല്ലംസോണിൽ കൊല്ലൂർവിള മഖ്ബറ സിയാറത്തോടെ ആരംഭിച്ച റാലി പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, മാടൻനട വെണ്ടർ മുക്ക് വഴി പോളയത്തോട് സമാപിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് സയ്യിദ് ജഅഫർ തങ്ങൾ, സോൺ പ്രസിഡൻ്റ് അമീൻ സഖാഫി, ജനറൽ സെക്രട്ടറി റഫീഖ് പള്ളിമുക്ക് കേരള മുസ്ലിം ജമാഅത്ത്
ജില്ലാ സെക്രട്ടറി കിളി കൊല്ലൂർ വാഹിദ്, സുൽത്താൻ ഫാളിലി, ഫൈസൽജൗഹരി , നഹാസ് മണക്കാട് , ഷഹീർജൗഹരി ,
അനസ് അസ്ഹരി,
അക്ബർ അലി മുഈനി നേതൃത്വം നൽകി.
റിപ്പോർട്ട് :കിളികൊല്ലൂർ വാഹിദ്


