
പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്ക് വിനോദസഞ്ചാര മേഖലയിൽ കനത്ത തിരിച്ചടി. തുർക്കി സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം ജൂണിൽ 37 ശതമാനം കുറഞ്ഞു. തുർക്കിയിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികൾ ഏറ്റവും അധികമെത്തുന്ന മാസത്തിലാണ് ഈ തിരിച്ചടി. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചതിന് പിന്നാലെ ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിയിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു.
തുർക്കിയിൽ നിന്നുള്ള ഔദ്യോഗിക ടൂറിസം കണക്കുകൾ പ്രകാരം, ജൂണിൽ 24,250 ഇന്ത്യൻ വിനോദസഞ്ചാരികൾ മാത്രമാണ് രാജ്യം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 38,307 ഇന്ത്യൻ വിനോദസഞ്ചാരികൾ സന്ദർശിച്ചിരുന്ന അതേ മാസത്തിൽ നിന്ന് ഏകദേശം 37 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിൽ 31,659 ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിയിലേക്ക് പോയി. 2024 മെയ് മാസത്തിൽ 41,554 ഇന്ത്യക്കാരാണ് തുർക്കിയിലെ മനോഹാരിത ആസ്വദിക്കാനെത്തിയത്.


