
ദുര്‍ഗന്ധം വമിക്കുന്നുവെന്നാരോപിച്ച് എട്ട് വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് അധ്യാപിക ക്ലീനിംഗ് ലിക്വിഡ് ഒഴിച്ചു. മുംബൈയ്ക്കടുത്തുള്ള നല്ലസൊപാരയില്‍ സ്ഥിതി ചെയ്യുന്ന ഹൊവാര്‍ഡ് ഇംഗ്ലീഷ് സ്കൂളിലാണ് സംഭവം. വിഷയത്തില്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധം രേഖപ്പെടുത്തി. ക്ലാസ് മുറിയില്‍ ദുര്‍ഗന്ധമുള്ളതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഗ്ലാസ് വൃത്തിയാക്കുന്ന ലിക്വിഡ് അധ്യാപിക സ്പ്രേ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.
സ്കൂള്‍ നടത്തിപ്പില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു


