
കണ്ണനല്ലൂർ: കൊല്ലം- കണ്ണനല്ലൂർ റൂട്ടിലെ അയത്തിൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട മെല്ലെപ്പോക്കാണ് പ്രതിസന്ധിക്കു കാരണം ട്രാഫിക് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവർ ഏറെ പാടുപെട്ടിട്ടും കുരുക്കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്.
കല്ലുംതാഴത്തെ ബ്ലോക്ക് ആണ് എല്ലാ പ്രധാന റോഡുകളെയും ബാധിക്കുന്നത്. ഇത് അയത്തിൽ ജംഗ്ഷനിൽ മണിക്കൂറുകളോളംവലിയ കുരുക്കാണ് ഉണ്ടാക്കുന്നത്. ഇരുചക്ര – നാലു ചക്ര വാഹന യാത്രികർ വല്ലാതെ ബുദ്ധിമുട്ടുന്നു. 15 മുതൽ 20 മിനിട്ട് വരെ വേണ്ടിവരും ഈ ജംഗ്ഷൻ കടന്നുപോകാൻ. സ്വകാര്യ ബസുകൾ ഇത് മൂലം ട്രിപ്പ് മുടക്കുന്നതും പതിവാണ്. ഉടൻ പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം


