
.
കൊല്ലം. കരുനാഗപ്പള്ളിയിൽ നടുവേദനയ്ക്ക് ചികിത്സ തേടി എത്തിയ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് നേരേ പീഡനശ്രമം. ചന്ദ്രബാബു ഗുരുക്കൾ എന്ന പേരിൽ അറിയപ്പെടുന്ന ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി സഹലേഷ് കുമാറാണ് പിടിയിലായത്. കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടിൽ തിരുമ്മൽ കേന്ദ്രം നടത്തുവരികയായിരുന്നു ഇയാൾ. എത്ര പഴക്കമുള്ള നടുവേദനയും മാറ്റിക്കൊടുക്കും എന്നുള്ള സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ കണ്ട് ചികിത്സയ്ക്കായി എത്തിയതായിരുന്നു യുവതി. യുവതി കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.


